മനാമ: അറബ് ടൂറിസം ദിനത്തോടും മൊറോക്കൻ പര്യവേക്ഷകനായ ഇബ്ൻ ബത്തൂത്തയുടെ ജന്മദിനത്തോടും അനുബന്ധിച്ച് ഫെബ്രുവരി 25ന് സാംസ്കാരിക വസന്തത്തിന്റെ 16ാമത് പതിപ്പ് ആരംഭിക്കും. മാർച്ച് അവസാനം വരെ നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾചർ ആൻഡ് റിസർചിന്റെയും കീഴിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. എക്സിബിഷനുകൾ, പ്രകടനങ്ങൾ, കച്ചേരികൾ, ചർച്ചാ പാനലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സാംസ്കാരിക ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
WWW.SPRINGOFCULTURE.ORG വഴിയാണ് സംസ്കാരത്തിന്റെ വസന്തകാല പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്നത്. അൽ ദാന ആംഫി തിയറ്റർ ഇവന്റുകളുടെ ടിക്കറ്റുകളും ഓൺലൈനിൽ വിൽക്കുന്നു (WWW.ALDANA.COM.BH). ബഹ്റൈൻ നാഷനൽ തിയറ്റർ ഇവന്റുകളുടെ ടിക്കറ്റുകൾ വിർജിൻ മെഗാസ്റ്റോറിലും ഓൺലൈനിലും വിൽക്കുന്നു (VIRGINMEGASTORE.ME). കൾചറൽ ഹാളിലെ വിനോദ തത്സമയ ഷോകൾക്കുള്ള ടിക്കറ്റുകൾ അൽ ഒസ്ര സൂപ്പർ മാർക്കറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.