തായ് രാജാവ് ബഹ്റൈന്‍ അംബാസഡറില്‍ നിന്ന് നിയമന രേഖകള്‍ സ്വീകരിച്ചു

മനാമ: തായ്​ലൻറ്​ രാജാവ് മഹാ വജിറലോങ്കോന്‍ അവിടേക്ക് നിയോഗിക്കപ്പെട്ട ബഹ്റൈന്‍ അംബാസഡര്‍ അഹ്​മദ്​ അബ്​ദു ല്ല അല്‍ ഹാജിരിയില്‍ നിന്നും നിയമന രേഖകള്‍ സ്വീകരിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അഭിവാദ്യങ്ങള്‍ രാജാവിന് നേര്‍ന്ന അദ്ദേഹം തായ്​ലൻറുമായി ബന്ധം ശക്തമാക്കുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കി. ഹമദ് രാജാവിന് പ്രത്യഭിവാദ്യങ്ങള്‍ നേര്‍ന്ന മഹാ വജിറ
ലോങ്കോന്‍ ബഹ്റൈനുമായി മെച്ചപ്പെട്ട ബന്ധം കാത്തു സൂക്ഷിക്കാനും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ആഗ്രഹിക്കുന്നതായി അറിയിച്ചു. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം നല്ല നിലയില്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം അംബാസഡര്‍ക്ക് ആശംസ നേരുകയും ചെയ്​തു.

Tags:    
News Summary - thai rajav-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.