???? ?????????

കാരുണ്യത്തി​െൻറ പ്രകാശം പരത്തി ഷാഫി പാറക്കട്ട

മനാമ: കോവിഡ്​ കാലം ഒരുഭാഗത്ത്​ ദുരിതങ്ങളുടേതാണെങ്കിൽ മറുഭാഗത്ത്​ ഉദാരമായ മനുഷ്യ സ്​നേഹത്തി​​േൻറത്​ കൂടിയ ാണ്​. കഷ്​ടത്തിലായ മനുഷ്യരെ അവർ ആവ​ശ്യപ്പെടാ​തെത്തന്നെ ഒാടിയെത്തി സഹായിക്കുന്ന നിരവധി പേരെയാണ്​ ചുറ്റിലും ക ാണുന്നത്​. അങ്ങനെയുള്ള ഒരാളാണ്​ കാസർകോട്​ പാറക്കട്ട സ്വദേശിയും ബഹ്​റൈനിലെ മാസ്​കോ പ്രോപ്പർട്ടി ഡെവലപ്​മ ​െൻറ്​ കമ്പനി എം.ഡിയുമായ ഷാഫി പാറക്കട്ട. ത​​െൻറ കീഴിലെ കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്നവർക്കും താമസക്കാർക്കും രണ്ട്​ മാസത്തേക്ക്​ പകുതി വാടക ഇളവ്​ നൽകിയാണ്​ അദ്ദേഹം സഹജീവി സ്​നേഹം പ്രകടമാക്കിയത്​.

മനാമയിലെ ആറ്​ കെട്ടിടങ്ങളിലെ കച്ചവടക്കാർക്കാണ്​ വാടക ഇളവ്​ നൽകിയത്​. കെട്ടിക ഉടമകളുമായി സംസാരിച്ച്​ അവരുടെ സഹകരണത്തോടെയാണ്​ ഇത്​ നടപ്പാക്കിയത്​. ഇൗ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്നതിൽ ഭൂരിഭാഗവും മലയാളികളാണ്​. ഇന്ത്യയിലെ മറ്റ്​ സംസ്​ഥാനക്കാരും ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്​. പ്രതീക്ഷിക്കാതെ കിട്ടിയ സഹായം വലിയ അനുഗ്രഹമായാണ്​ ഇവർ കാണുന്നത്​. ഇതിന്​ പുറമെ, രണ്ട്​ കെട്ടിടങ്ങളിലെ താമസക്കാർക്കും വാടകയിൽ പകുതി ഇളവ്​ നൽകി​. മറ്റ്​ ചില കെട്ടിടങ്ങളിൽ താമസിക്കുന്ന ജോലി നഷ്​ടമായ ആളുകൾക്കും ഇളവ്​ നൽകിയിട്ടുണ്ട്​.

കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വാണിജ്യ സ്​ഥാപനങ്ങൾ പലതും അടച്ചിടേണ്ടി വന്നിരിക്കുകയാണ്​. പ്രവർത്തിക്കുന്നവയിൽ തന്നെ കച്ചവടം കുറഞ്ഞു. ഇൗ സാഹചര്യത്തിലാണ്​ ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡൻറ്​ കൂടിയായ ഷാഫി പാറക്കട്ട സഹായവുമായി രംഗത്തെത്തിയത്​. കഷ്​ടപ്പെടുന്നവരെ സഹായിക്കേണ്ടത്​ ഒാരോരുത്തരുടെയും ചുമതലയാണെന്ന്​ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Tags:    
News Summary - story about shafi parakkatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.