ഉമ്മുൽ ഹസമിലെ ഫലസ്തീൻ എംബസിക്ക് മുന്നിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി
മനാമ: ഫലസ്തീൻ ജനതയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനുമുള്ള അവകാശത്തെ രാജ്യം പിന്തുണക്കുമെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസകൾ കിരീടാവകാശി ഫലസ്തീൻ പ്രസിഡന്റിനെ അറിയിച്ചു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
ഗസ്സ മുനമ്പിൽ ഭക്ഷണം, വൈദ്യുതി, വൈദ്യസഹായം എന്നിവ ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. സമാധാന ശ്രമങ്ങളിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കണം. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രരാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.