ശൂരനാട് കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാമോത്സവം ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ഗ്രാമോത്സവം സംഘടിപ്പിച്ചു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തക ഡോ. ഷെമിലി പി. ജോൺ വിശിഷ്ടാതിഥിയായിരുന്നു. പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് കൈതാരത്തിനെ അനുമോദിച്ചു. സാംസ്കാരിക പ്രവർത്തകരായ എബ്രഹാം ജോൺ, എബ്രഹാം സാമുവേൽ, യു.കെ. അനിൽ, ബിജു ജോർജ്, സയ്യിദ്, മണിക്കുട്ടൻ, അഭിലാഷ് അരവിന്ദ് എന്നിവർ പങ്കെടുത്തു.
കോവിഡ് സമയത്ത് ബഹ്റൈനിൽ ആരോഗ്യരംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച ശൂരനാട്ടും പരിസരപ്രദേശങ്ങളിലുമുള്ള ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഉണ്ണി ഓച്ചിറയും ഹരീഷും മേനോനും അവതരിപ്പിച്ച നാദസ്വര കച്ചേരി, ജയ ഗോപാലിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, ടീം ഫ്യൂസിഫെറയിലെ കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ട്, കവിതകൾ, റിനിഷ് വിൻസെന്റിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ തുടങ്ങിയവ അരങ്ങേറി.
രക്ഷാധികാരി ബോസ്, വൈസ് പ്രസിഡന്റ് ജോർജ് സാമുവേൽ, ട്രഷറർ ഹരികൃഷ്ണൻ, മെംബർഷിപ് സെക്രട്ടറി അഭിലാഷ്, അസോസിയറ്റ് സതീഷ് ചന്ദ്രൻ, ഗിരീഷ്, റിനീഷ് വിൻസെന്റ് എന്നിവർ സംസാരിച്ചു. വിനോദ് ജോൺ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതവും ജോ. സെക്രട്ടറി പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.