മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുമായി സഹകരിച്ചു തുടക്കം കുറിച്ച ധീരരക്തസാക്ഷി ‘ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ് ’ കൈമാറും.
ഫെബ്രുവരി 12ന് കണ്ണൂർ ശ്രീകണ്ഠപുരത്ത് നടക്കുന്ന ഷുഹൈബ് എടയന്നൂർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയാണ് വിദ്യാർഥികൾക്ക് കൈമാറുന്നത്. ഷുഹൈബിന്റെ ജീവിതകാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നിർധനരായ മൂന്ന് കുട്ടികൾക്കാണ് പഠന സഹായം നൽകുന്നതെന്ന് ഐ.വൈ.സി.സി ബഹ്റൈൻ, ഗുദൈബിയ - ഹൂറ ഏരിയ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.