ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ് - അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ഏരിയ പ്രസിഡന്റ് റോബിൻ കോശി എന്നിവർ ചേർന്ന് ഷനീഷ് സദാനന്ദന് മെമന്റോ കൈമാറി.സംഘടനയുടെ സാമൂഹിക ഇടപെടലുകളിൽ ഷനീഷ് നൽകിയ പിന്തുണ എന്നും സ്മരണീയമാണെന്ന് ദേശീയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ജോയന്റ് സെക്രട്ടറിമാരായ രാജേഷ് പന്മന, രതീഷ് രവി, ദേശീയ, ഏരിയ കോർ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ, മുൻ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.