സ്വദേശത്തേക്ക് മടങ്ങുന്ന അബ്ദുൽജമാല്‍ ബിന്‍ ജോഹാരിക്ക് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ നല്കിയ യാത്രയയപ്പ്
അബൂദബി: സര്‍വിസില്‍നിന്ന് വിരമിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന അബൂദബി കമ്യൂണിറ്റി പൊലീസിലെ ഓഫിസര്‍ അബ്ദുൽജമാല്‍ ബിന്‍ ജോഹാരിക്ക് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ യാത്രയയപ്പ് നല്കി. പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ആയിഷ അലി അല്‍ഷെഹി സന്നിഹിതയായിരുന്നു. കമ്യൂണിറ്റി പൊലീസ് വളന്റിയര്‍മാരായ കെ.കെ. ശ്രീവത്സന്‍, നികേഷ് വലിയവളപ്പില്‍, ലോക കേരളസഭാംഗം എ.കെ. ബീരാന്‍കുട്ടി, ബിജിത് കുമാര്‍, മിനി രവീന്ദ്രന്, ജനറല്‍ സെക്രട്ടറി ഷെറിന് വിജയന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.