സംസ്കാര തൃശൂർ സോപാനം ഗുരു സന്തോഷ് കൈലാസിനെ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range സന്തോഷ് കൈലാസിനെ സംസ്കാര തൃശൂർ ആദരിച്ചു
മനാമ: സോപാന സംഗീത രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2021ലെ ക്ഷേത്രകല അക്കാദമിയുടെ ക്ഷേത്ര കലാപുരസ്കാരം ലഭിച്ച സോപാനം ഗുരു സന്തോഷ് കൈലാസിനെ സംസ്കാര തൃശൂർ ആദരിച്ചു.
കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്ഥാപക കമ്മിറ്റി കൺവീനർ ഗോപകുമാർ, പ്രസിഡന്റ് സുനിൽ ഒടാട്ട്, ജോ. സെക്രട്ടറി മനോജൻ എന്നിവർ ചേർന്ന് മെമന്റോയും പൊന്നാടയും നല്കി. സ്ഥാപക കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സോപാനം കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്കാര തൃശൂരിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷവും ഇതോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.