സാംസ ഓണാഘോഷത്തിൽനിന്ന്
മനാമ: സാംസയുടെ പത്താമത് ഓണാഘോഷം ശ്രാവണപ്പുലരി ബാംഗ് സാൻ തായി ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. ആയിരത്തോളം പേർ പങ്കെടുത്തു. പരിപാടി ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ യൂസഫ് ലാറി ഉദ്ഘാടനം ചെയ്തു.
ഐ.സി.ആർ.എഫ് അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സെക്രട്ടറി എ.വി. അനിൽകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാബു രാജ് മാഹി അധ്യക്ഷ പ്രസംഗം നടത്തി. അഡ്വൈസറി ബോർഡ് അംഗം മുരളികൃഷ്ണൻ, സാമൂഹിക പ്രവർത്തകൻ സയിദ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 10 ,12 ബോർഡ് പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സാംസ കുട്ടികൾക്ക് പ്രേമ മെമ്മോറിയൽ അവാർഡും ലക്ഷിക്കുട്ടിയമ്മ കാഷ് അവാർഡും യൊക്കോഗാവ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്റും സി.ഇ.ഒയുമായ നാരിനാവേ സാറ്റോ നൽകി. ട്രഷറർ റിയാസ് കല്ലമ്പലം നന്ദി രേഖപ്പെടുത്തി. സാംസ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ തരം കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
മനീഷ് പൊന്നോത്ത്, സതീഷ് പൂമനയ്ക്കൽ, നിർമല ജേക്കബ്, വൽസരാജ് കുയിമ്പിൽ, ബൈജു സ്വാമിനാഥൻ, മനോജ് അനുജൻ, സോവിൻ, ജോയി കല്ലമ്പലം, സുധി, സുനി, സുനി, ബിജു മട്ടന്നൂർ, മോഹനൻ, അമ്പിളി, അപർണ സതീഷ്, അജിമോൾ, സിത്താര, ഇൻഷ റിയാസ്, രശ്മി അമൽ, രഘുദാസ്, ശ്രീജേഷ്, ധന്യ സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജേക്കബ് കൊച്ചുമ്മൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.