ഐ.വൈ.സി.സി ട്യൂബ്ലി/സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറിെൻറ ട്രോഫി പ്രദർശിപ്പിച്ചപ്പോൾ
മനാമ: ഐ.വൈ.സി.സി ട്യൂബ്ലി/സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷ്ണു മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള സല്യൂട്ട് സചിൻ സീസൺ അഞ്ച് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഡിസംബർ 17ന് ട്യൂബ്ലിയിലാണ് ടൂർണമെൻറ്. സൽമാബാദിലുള്ള റൂബ്ബി റസ്റ്റാറൻറ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച ക്യാപ്റ്റൻസി മീറ്റിങ്ങിൽ ദേശീയ സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത് ടൂർണമെൻറ് കൺവീനർ ഹസീബിനു നൽകി ട്രോഫി പ്രദർശനം നിർവഹിച്ചു. ലോഗോ പ്രകാശനം ഏരിയ പ്രസിഡൻറ് മഹേഷ് ടി. മാത്യു ട്യൂബ്ലി/സൽമാബാദ് ടീം ക്യാപ്റ്റൻ ആഷിഖിന് നൽകി നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം ജോ. കൺവീനർ സലീം, ദേശീയ വൈസ് പ്രസിഡൻറ് പി.എം. രഞ്ജിത്ത്, ദേശീയ ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, സെൻട്രൽ എക്സിക്യൂട്ടിവ് അംഗം നസീർ പൊന്നാനി, മുൻ ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.