സെയ്ൻ ഗ്രൂപ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ മുഹമ്മദ് അബ്ദൽ, സെയ്ൻടെക് സി.ഇ.ഒ ആൻഡ്രൂ ഹന്ന എന്നിവർ അവാർഡ് ദാനചടങ്ങിൽ
മികച്ച സേവനത്തിന് പുരസ്കാര നേട്ടവുമായി സെയ്ൻ
മനാമ: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ ഗ്രൂപ്പിന് 'ബെസ്റ്റ് ടെൽകോ ഓപറേറ്റർ' പുരസ്കാരം.
ദുബൈയിൽ നടന്ന ടെലികോംസ് വേൾഡ് മിഡിൽ ഈസ്റ്റ് അവാർഡ് ദാനച്ചടങ്ങിലാണ് പുരസ്കാരം ലഭിച്ചത്. സെയ്ൻ ഗ്രൂപ്പിന്റെ ഡിജിറ്റൽ, ഐ.സി.ടി സേവനമായ സെയ്ൻ ടെക്കിന് മികച്ച ഡിജിറ്റൽ സേവനത്തിനുള്ള സമ്മാനവും ലഭിച്ചു.
ക്ലൗഡ്, സൈബർ സുരക്ഷ, ബിഗ് ഡേറ്റ, നിർമിതബുദ്ധി, സ്മാർട്ട് സിറ്റി, ഡ്രോൺ, റോബോട്ടിക്സ് തുടങ്ങിയ രംഗങ്ങളിൽ സേവനം നൽകുന്ന സംരംഭമാണ് സെയ്ൻടെക്ക്. വാർഷിക അവാർഡ് ദാനച്ചടങ്ങിന്റെ സംഘാടകരായ ടെറാപിൻ നിശ്ചയിച്ച വിദഗ്ധരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
മിഡിൽ ഈസ്റ്റിൽ ടെലികോം മേഖലയിലെ മികവ് വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.