????????? ???????????????? ??????????????????? ?????????????? ????????????????????????????? ?????????????????????? ???????

ബഹ്​റൈനിൽ മുനിസിപ്പൽ കെട്ടിടങ്ങളിലെ വാടക മൂന്ന്​ മാസത്തേക്ക്​ ഒഴിവാക്കി

മനാമ: മുനിസിപ്പൽ കെട്ടിടങ്ങളിലെ വ്യാപാരികളിൽനിന്ന്​ മൂന്ന്​ മാസത്തേക്ക്​ വാടക ഇൗടാക്കുന്നത്​ ഒഴിവാക്കി. പെ ാരുമരാമത്ത്​, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ്​ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ ഇതുസംബന്ധിച്ച്​ മുനിസിപ്പാലിറ്റികൾക്ക്​ നിർദേശം നൽകി. ഏപ്രിൽ മുതൽ മൂന്ന്​ മാസത്തേക്കാണ്​ ഇതിന്​ പ്രാബല്യം.

നിലവിലെ സാഹചര്യത്തിൽ നിക്ഷേപക​ർക്കും വ്യാപാരികൾക്കും പിന്തുണ നൽകാനുള്ള പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ്​ ഇൗ തീരുമാനം എടുത്തത്​. സെൻട്രൽ മാർക്കറ്റുകളിലെ മുനിസിപ്പൽ കെട്ടിടങ്ങൾ ഉപയോഗിക്കുന്നവർക്കും മുനിസിപ്പാലിറ്റികളുടെ കൊമേഴ്​സ്യൽ കോംപ്ലക്​സുകളിലെ വാടകക്കാർക്കും ഇതി​​​​െൻറ പ്രയോജനം ലഭിക്കും.

പ്രതിസന്ധി തരണം ചെയ്യാൻ സ്വകാര്യ മേഖലയെ പ്രാപ്​തരാക്കുന്നതി​​​െൻറ ഭാഗമായാണ്​ നടപടി എന്ന്​ മന്ത്രി പറഞ്ഞു.

Tags:    
News Summary - room rent in bahrain are rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.