വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ്
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽനിന്ന്
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ പതാക ഉയർത്തി.
ചെയർമാൻ ദേവരാജ് കെ.ജി, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും കെ.സി.എ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ബാബു തങ്ങളത്ത്, ജനറൽ സെക്രട്ടറി അമൽദേവ് ഒ.കെ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, കേരള സമാജം മുൻ പ്രസിഡന്റ് ആർ. പവിത്രൻ, ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാൻ ബെന്നി വർക്കി, കെ.സി.എ മുൻ പ്രസിഡന്റ് സേവി മാത്തുണ്ണി, സെന്റ് മേരീസ് ചർച്ച് സെക്രട്ടറി ബിനു മാത്യു ഈപ്പൻ, സാമൂഹിക പ്രവർത്തകരായ അജിത് കുമാർ (കുടുംബ സൗഹൃദ വേദി), ജി.എസ്.എസ് മുൻ ചെയർമാൻ ചന്ദ്രബോസ്, ഡബ്ല്യു.എം.സി മുൻ പ്രസിഡന്റ് ദീപക് മേനോൻ, ലത്തീഫ് ആയഞ്ചേരി (ഒ.ഐ.സി.സി), മാധ്യമ പ്രവർത്തകൻ ഇ.വി. രാജീവൻ, സജി ജോർജ്, ബ്ലെസൺ മാത്യു (ഐ.വൈ.സി.സി), ബോബി ജോർജ് (തിരുവല്ല അസോസിയേഷൻ), തോമസ് മാമ്മൻ, അനിൽ കുമാർ യു.കെ (കെ.എസ്.സി.എ), ഡബ്ല്യു.എം.സി വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത്, യൂത്ത് ഫോറം സെക്രട്ടറി ഡോ. രസ്ന സുജിത് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
യൂത്ത് ഫോറം പ്രസിഡന്റ് ബിനോ വർഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുജിത് കൂട്ടില, രഘു പ്രകാശൻ, പ്രസന്ന രഘു, നീതു രോഹിത് എന്നിവർ പങ്കെടുത്തു. ബഹ്റൈൻ പ്രൊവിൻസ് പുറത്തിറക്കിയ ദേശഭക്തിഗാന നൃത്താവിഷ്കാരം ചടങ്ങിൽ റിലീസ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.