മാ​ത്യൂ​സ് മോ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം

മ​നാ​മ: ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്കും ഡി​സം​ബ​ർ 30ന് ​ന​ട​ക്കു​ന്ന ഇ​ട​വ​ക സം​ഗ​മ​ത്തി​നു​മാ​യി ബ​ഹ്‌​റൈ​നി​ലെ​ത്തി​യ പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​ർ മാ​ത്യൂ​സ് മോ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജ​ൻ പേ​ര​ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് റോ​ബി മാ​ത്യു ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് ജേ​ക്ക​ബ്, ട്ര​സ്റ്റി റെ​ജി വ​ർ​ഗീ​സ്, ജോ. ​ട്ര​സ്റ്റി പോ​ൾ​സ​ൺ വ​ർ​ക്കി, മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ 24ന് ​വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ക്കും. സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് യ​ൽ​ദോ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​യും വി. ​കു​ർ​ബാ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ല​ണ്ട​ർ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് ഇ​ട​വ​ക മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - reception for Mathews Mor Theodosios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.