പരിപാടിയിൽ സയ്യിദ് മുഹമ്മദ് ഹംറാസ് സംസാരിക്കുന്നു
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. റജബിനും റമദാനിനും ഇടയിൽ വരുന്ന മാസമായ ശഅ്ബാനിൽ വിശ്വാസികളിൽ മിക്കവരും ഇബാദത്തിന്റെ കാര്യത്തിൽ അശ്രദ്ധയിൽ ആയിരിക്കുമെന്ന് സദസ്സിൽ പ്രഭാഷണം നടത്തിയ സയ്യിദ് മുഹമ്മദ് ഹംറാസ് സദസ്സിനെ ഓർമിപ്പിച്ചു.
അഹ്ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ‘റമദാൻ - നാം അശ്രദ്ധയിലാണോ’ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക തിരുമേനി ഏറ്റവും കൂടുതൽ സുന്നത്ത് നോമ്പുകൾ അനുഷ്ഠിച്ചിരുന്നത് ശഅ്ബാനിൽ ആയിരുന്നുവെന്നും അതിനാൽതന്നെ അത്തരം പുണ്യപ്രവർത്തനങ്ങളിൽ നാം ഏവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാദിഖ് ബിൻ യഹ്യ സ്വാഗതവും ഷബീർ ഉമ്മുൽ ഹസ്സം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.