Posted On
date_range Updated On
date_range ശൈത്യം അറിയിച്ച് മഴ തിമിർത്തു
മനാമ: ബഹ്റൈനിൽ ശക്തമായ ഇടിയോട് കൂടിയ മഴ പെയ്തു. രാവിലെ മുതൽ വ്യാപകമായ പൊടിക്കാറ്റും വീശിയിരുന്നു. കാഴ്ചയെ മറക്കുന്ന രീതിയിൽ കാറ്റ് വീശിയതിനാൽ പലയിടത്തും വാഹന ഗതാഗതത്തെയും ബാധിച്ചു. വേനൽ കഴിഞ്ഞ് ശൈത്യകാലം വരുന്നതിന് മുന്നോടിയായാണ് സാധാരണ പൊടിക്കാറ്റും മഴയും ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുെമ്പ ചില ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇന്നലെ റിഫയിൽ മഴ ശക്തമായി െപയ്തു. റോഡിലൂടെ വെള്ളം ഒഴുകുകയും ചെയ്തു. രാവിലെ 10 മുതലാണ് റിഫ മേഖലയിൽ മഴ തുടങ്ങിയത്. ഇടക്ക് തോർന്നുവെങ്കിലും വൈകുന്നേരത്തോടെ മഴ വീണ്ടും തുടങ്ങി. ശക്തമായ ഇടിമിന്നലുമുണ്ടായി. റോഡിനടുത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയതായും ആളുകൾ പറഞ്ഞു. മുഹറഖിൽ രാവിലെ മുതൽ കനത്ത പൊടിക്കാറ്റ് വീശി. കാഴ്ച മറക്കുന്ന സ്ഥിതിയുമുണ്ടായി. എന്നാൽ മഴ െപയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.