പി.ടി.എ. റഹീം എം.എൽ.എയുടെ ഹവാല ഇടപാട്​ തെളിഞ്ഞതായി ടി.സിദ്ദിഖ്​

മനാമ: മുൻനിയമസഭ തെരഞ്ഞെടുപ്പില്‍ പി.ടി.എ റഹീം എംഎല്‍എക്ക് എതിരെ ഉന്നയിച്ച ഹവാല ഇടപാടിന് ഇപ്പോള്‍ കൂടുതല്‍ തെളിവ് പുറത്ത് വന്നിരിക്കുകയാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അ​േദ്ദഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. തനിക്കെതിരെയായി കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ മത്സരിച്ച റഹിം ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പിൽ ഒഴുക്കിയതായും അദ്ദേഹം ആരോപിച്ചു. പണാധിപത്യമുള്ളവരെ ആദർശം മറന്ന്​ സ്ഥാനാർഥിയാക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്നും സിദ്ദിഖ്​ ആരോപിച്ചു. ശബരിമല വിഷയത്തിൽ ആർ.എസ്​.എസിനെ വളർത്താനും പ്രശ്​നങ്ങൾ സങ്കീർണ്ണമാക്കാനുമാണ്​ സി.പി.എം ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്, രാജുകല്ലുപുറം, ബിനു കുന്നന്താനം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.

Tags:    
News Summary - raheem mla havala-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.