മോസ്കോവില്‍ നടന്ന അന്താരാഷ്​ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: റഷ്യന്‍ തലസ്ഥാനമായ മോസ്കോവില്‍ നടന്ന അന്താരാഷ്​ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ ബഹ്റൈനില്‍ നിന്നുള്ള അബ്​ദുല്ല ഈസ അബ്​ദുല്ല ഹസന്‍ പങ്കെടുത്തു. റഷ്യന്‍ മത കാര്യ ഫത്​വ സമിതിയാണ് മല്‍സരം സംഘടിപ്പിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 33 പേരാണ് മാറ്റുരച്ചത്. റഷ്യയിലെ ബഹ്റൈന്‍ സ്ഥാനപതി ഡോ. അഹ്​മദ് അബ്ദുറഹ്മാന്‍ അസ്സാആത്തി മല്‍സരാര്‍ഥിയെ സ്വീകരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. വിധിനിര്‍ണയ സമിതിയുടെ പ്രത്യേക പ്രശംസ അബ്​ദുല്ല ഈസ അബ്​ദുല്ല ഹസന്‍ നേടുകയുണ്ടായി.

Tags:    
News Summary - Quran contest at Moscow, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.