മനാമ: ബഹ്റൈൻ അതോറിറ്റി സംഘടിപ്പിക്കുന്ന സ്പ്രിങ് ഓഫ് കർചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി ബഹ്റൈൻ സാംസ്കാരിക വകുപ്പ് പ്രമുഖ ഇന്ത്യൻ സൂഫി സംഗീതജ്ഞനായ ഉസ്താദ് നവാസ് സാബ്രിയുടെ ഖവാലി സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിന് രാത്രി എട്ടിന് കൾചറൽ ഹാളിലാണ് പരിപാടി. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് ഖവാലി നൈറ്റ് സംഘടിപ്പിക്കുന്നത്.
ഉസ്താദ് നവാസ് സാബ്രിയുടെ ഖവാലി ഏഴിന്പ്രസിദ്ധ ഖവ്വൽ കുടുംബത്തിൽപെട്ടയാളാണ് ഉസ്താദ് നവാസ് സാബ്രി. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഉസ്താദ് നിസാം റാഗിയും പിതാവ് ഉസ്താദ് സമർ നിസാമിയും പ്രസിദ്ധരായിരുന്നു. ഉസ്താദ് നവാസ് സാബ്രിയുടെ സഹോദരങ്ങളായ അൻവർ നിസാമിയും ഉസ്താദ് ഹാജി അസ്ലം സാബ്രിയും പ്രസിദ്ധ സംഗീതജ്ഞരാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം എന്ന അടിസ്ഥാനത്തിൽ പരിപാടി വീക്ഷിക്കാം. ഖവാലി രാത്രി ആസ്വദിക്കാൻ ബഹ്റൈനിലെ സംഗീതപ്രേമികളോട് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.