മനാമ: രാജ്യത്ത് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു പുതിയ ദേശീയ എയർലൈൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ പാർലമെന്റിൽ അടിയന്തര പ്രമേയം സമർപ്പിച്ചു. എം.പി മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് സർക്കാറിന് ഈ നിർദേശം സമർപ്പിച്ചത്. സ്വദേശികൾക്കും വിദേശികൾക്കും, പ്രത്യേകിച്ച് കുടുംബങ്ങൾക്കും യുവാക്കൾക്കും വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതാക്കുക, പുതിയ എയർലൈൻ നിലവിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറുമായി മത്സരിക്കുന്നതിനു പകരം, അവർ സർവിസ് നടത്താത്ത റൂട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ബഹ്റൈനെ മേഖലയിലെ ഒരു പ്രധാന ഏവിയേഷൻ ഹബ്ബായി ഉയർത്തുക. പൈലറ്റുമാർ, കാബിൻ ക്രൂ, എൻജിനീയറിങ്, ഗ്രൗണ്ട് ഹാൻഡ്ലിങ് തുടങ്ങിയ മേഖലകളിൽ ബഹ്റൈനികൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നിർദേശത്തിൽ പരാമർശിച്ചിട്ടുള്ളത്.
കൂടാതെ, സർക്കാറും സ്വകാര്യമേഖലയും കൈകോർക്കുന്ന പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ് (പി.പി.പി) മാതൃകയിൽ എയർലൈൻ പ്രവർത്തിപ്പിക്കാനാണ് ശിപാർശ. ഇത് സർക്കാറിന്റെ സാമ്പത്തിക ബാധ്യത കുറക്കാനും സ്വകാര്യമേഖലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.