‘പ്രോഗസീവ്​ പാനൽ’ ഒാണ​േഘാഷം റദ്ദാക്കി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകും

മനാമ: കേരളത്തിലെ പ്രളയവും അതുമായി ബന്​ധപ്പെട്ടുള്ള നാശനഷ്​ടങ്ങളും കണക്കിലെടുത്ത്​  പ്രോഗ്രസീവ്​ പാനൽ ഇൗ വർഷത്തെ ഒാണാഘോഷം വേണ്ടെന്നുവെച്ചു. അടുത്ത കാലത്ത് കേരളം കണ്ടതിൽ ഏറ്റവും വലിയ പ്രളയമാണ് ഈ കാലവർഷത്തിൽ നടന്ന​തെന്നും വിവിധ സ്ഥലങ്ങളിൽ നടന്ന ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭത്തിൽ 33ൽ അധികം പേർ മരിച്ചതും ആഘോഷം മാറ്റിവെക്കാൻ തങ്ങളെ പ്രേരിപ്പിച്ചതായും സംഘാടകർ പറഞ്ഞു. 
ആയിരക്കണക്കിനുപേർ സർവ്വതും  നഷ്​ടപ്പെട്ട് നിരാലംബരായി.

വീടും കൃഷിയിടങ്ങളും  തകർന്ന് എന്നുമാത്രമല്ല പലരുടെയും താമസ സ്ഥലങ്ങൾ പോലും ഒലിച്ചുപോയി. ഇപ്പോൾ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന മനുഷ്യർ തിരിച്ച് ചെന്നാൽ എന്താവും  എന്ന് ഊഹിക്കുവാൻപോലും കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ താമസസ്‌ഥലങ്ങൾ അതുപോലെ ഉണ്ടാകുമോ, ഉണ്ടായാൽ തന്നെ അത് വൃത്തിയാക്കിയെടുക്കുവാൻ കഴിയുമോ എന്നൊന്നും പറയുവാൻ കഴിയാത്ത അവസ്ഥയുണ്ട്​. പകർച്ചവ്യാധികൾക്കുള്ള സാധ്യത വളരെ അധികമാണ്.

കുടിവെള്ളത്തി​​​െൻറ ലഭ്യത കുറയുക മാത്രമല്ല സ്രോതസുകളെല്ലാം വൃത്തിഹീനമാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്​തിരിക്കുന്നു. 
ഈ അവസരത്തിൽ  പകച്ച് നിൽക്കുന്ന ജനസമൂഹത്തെ സഹയിക്കുവാനും, അവരുടെ ദുഖത്തിൽ പങ്ക് ചേരുവാനും എല്ലാ ഇന്ത്യക്കാർക്കും പ്ര​ത്യേകിച്ചും മലയാളി സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും പ്രോഗസീവ്​ പാനൽ വക്താക്കൾ ഒാർമ്മിപ്പിച്ചു.  ഈ അവസരത്തിൽ   നാടി​​​െൻറ ദുരാവസ്ഥ മനസിലാക്കി അവർക്ക്  ഒപ്പം കൈകോർക്കുകയാണെന്നും ഒാണാഘോഷത്തിന്​ നീക്കിവച്ചിരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനും തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - progresive panal parishodanan-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.