മനാമ: സാംസയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന നഴ്സ് ഡേ സെലിബ്രേഷനുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
തിങ്കളാഴ്ച വൈകീട്ട് ഏഴുമുതൽ 10 വരെയാണ് പരിപാടി. ഹെൽത്ത് മിനിസ്ട്രി ഒഫിഷ്യൽ സൽമാനി ഹോസ്പിറ്റൽ ഒഫിഷ്യൽ, ബഹ്റൈൻ കാൻസർ സൊസൈറ്റി ഒഫിഷ്യൽ, കാൻസർ കെയർ ഗ്രൂപ് ഒഫീഷ്യൽ, കമ്യൂണിറ്റി ലീഡേഴ്സ് എന്നിവരെ കൂടാതെ സംസയുടെ മെംബർമാരും പങ്കെടുക്കുന്നു. പരിപാടിയിൽ ബഹ്റൈനിൽ 25 വർഷത്തിനു മുകളിൽ പരിചയസമ്പത്തുള്ള 25 ഓളം നഴ്സുമാരെ ആദരിക്കുകയും സാംസയുടെ ലേഡീസ് വിങ് മെംബർമാർ കാൻസർ രോഗികൾക്ക് ഹെയർ ഡൊണേഷൻ ചെയ്യുകയും ചെയ്യും.സാംസയുടെ കാരുണ്യ പ്രവൃത്തിയുടെ ഭാഗമായുള്ള ഈ പരിപാടിയിൽ നല്ലവരായ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നു. വിവരങ്ങൾക്ക് ബന്ധപ്പെടാം 33744317 / 3411 7864
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.