പ്രതിഭ ഏകദിന വനിത കായികമേള സംഘാടക സമിതി രൂപവത്കരണം
മനാമ: ബഹ്റൈൻ പ്രതിഭ വനിതവേദി വനിതകൾക്ക് മാത്രമായി ‘ഏകദിന വനിത കായികമേള 2024’ സംഘടിപ്പിക്കുന്നു. പ്രതിഭ സെന്ററിൽ സംഘാടകസമിതി രൂപവത്കരണ യോഗം, പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള എ.വി. അശോകൻ ഉദ്ഘാടനം ചെയ്തു. വനിതവേദി ട്രഷറർ സുചിത രാജൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വനിതവേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഏകദിന കായികമേളയുടെ പോസ്റ്റർ വനിതവേദി സെക്രട്ടറി റീഗ പ്രദീപിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രവർത്തനങ്ങളിൽ സ്വയംപര്യാപ്തരായ പ്രതിഭ വനിതവേദി, മറ്റേതൊരു വനിത സംഘടനകൾക്കും മാതൃകയാണെന്ന് മിജോഷ് മൊറാഴ ആശംസപ്രസംഗത്തിൽ പറഞ്ഞു.
വനിതവേദി ചുമതലയുള്ള രക്ഷാധികാരി സമിതിഅംഗം ഷീബ രാജീവൻ, രക്ഷാധികാരി അംഗമായ വീരമണി എന്നിവർ സംസാരിച്ചു.
നവംബർ 15ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വനിത കായികമേളയുടെ നടത്തിപ്പിനായി, 101 അംഗങ്ങൾ അടങ്ങിയ സംഘാടക സമിതി പാനലും സബ് കമ്മിറ്റി ഉൾപ്പെടെയുള്ള ഭാരവാഹികളെയും മത്സരയിനങ്ങൾ എന്തൊക്കെയെന്നും വനിതവേദി സെക്രട്ടറി റീഗ പ്രദീപ് അവതരിപ്പിച്ചു. പ്രതിഭ കേന്ദ്ര കായികവേദിയുടെ ജോ. കൺവീനർ ശർമിള, മത്സരങ്ങളുടെ നിയമാവലികളെ കുറച്ച് സംസാരിച്ചു. ഏകദിന കായികമേള ജനറൽ കൺവീനർ ദീപ്തി രാജേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.