‘പൂമിഴിയാളേ’ ആൽബം
മനാമ: നാടിൻ ഓർമകളെ തൊട്ടുണർത്തുന്ന ‘പൂമിഴിയാളേ’ ആൽബം ശ്രദ്ധേയമാകുന്നു. റയാൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മിന്നൽ ബീറ്റ്സ് ബഹ്റൈനുമായി ചേർന്ന് നിർമിച്ച വിഡിയോ ആൽബം സാമൂഹിക പ്രവർത്തകരായ സുമിത്ര പ്രവീൺ (വുമൺ എക്രോസ് ), സെയ്ത് ഹനീഫ് (ലൈറ്റ്സ് ഓഫ് കൈൻഡ്നസ്) എന്നിവരുടെ സാന്നിധ്യത്തിൽ റേഡിയോ ജോക്കി നൂർ പ്രകാശനം ചെയ്തു. പൂർണമായും ബഹ്റൈനിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
പഴയ നാട്ടിൻപുറത്തെ കലുങ്കിൽ വർത്തമാനം പറഞ്ഞിരിക്കുന്ന ചെറുപ്പക്കാരും നാട്ടിൻ പുറത്തെ മണ്ണിട്ട വഴികളും മനോഹരമായി ഈ വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. പൂർണമായും ബഹ്റൈനിലാണ് ചിത്രീകരിച്ചത് എന്നത് അതിശയകരമാണ്. ടിക്-ടോക് താരങ്ങളായ സാജൻ ഇളമണ്ണൂർ, സഞ്ജു എം. സനു എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
ആൽബത്തിലെ ‘അന്തിക്ക് ചെത്തണ’ എന്ന ഗാനം എഴുതിയിരിക്കുന്നത് ലിജോ ഫ്രാൻസിസാണ്. ദീപക് ജെ.ആർ. സംഗീത സംവിധാനം നിർവഹിച്ച ഗാനം പാടിയിരിക്കുന്നത് മജീഷ് കാര്യാടാണ്. ബഹ്റൈനിലെ മിന്നൽ ബീറ്റ്സ് ബാന്‍ഡിലെ അംഗങ്ങളായ നിധിൻ ജോസ്, ഉഷാന്ത് പ്രശാന്തി, സോബിൻ സി. ജോസ്, മുഹമ്മദ് മുസ്തഫ, വിനോദ് കുമാർ എന്നിവർ കോറസ് പാടിയ ഈ ഗാനം റയാൻ എന്റർടെയ്ൻമെന്റ്സിനുവേണ്ടി സംവിധാനം ചെയ്ത് നിർമിച്ചിരിക്കുന്നത് ലിജോ ഫ്രാൻസിസാണ്. റയാൻ എന്റർടെയ്ൻമെന്റ്സിന്റെ യൂട്യൂബ് ചാനലിൽ ‘പൂമിഴിയാളേ’ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.