??????? ??????????????????

ഫോ​േട്ടാഗ്രാഫി സൊസൈറ്റിയുടെ ആദ്യവാർഷിക പ്രദർശനം 25 മുതൽ

മനാമ: ബഹ്​റൈൻ ഫോ​േട്ടാഗ്രാഫി സൊസൈറ്റിയുടെ ആദ്യവാർഷിക പ്രദർശനം ഒരുങ്ങുന്നു. വനിതകൾ ഉൾപ്പെടെയുള്ള 29 ഫോ​േട്ടാഗ്രാഫർമാരുടെ ശ്രദ്ധേയ ചിത്രങ്ങൾ ‘സംസ്​ക്കാരങ്ങൾ, കഥകൾ ചിത്രങ്ങളിലൂടെ’എന്ന പേരിൽ വ്യാഴാഴ്​ച രാത്രി ഏഴ്​ മണിക്ക്​ സിറ്റി സ​െൻററിലെ ആർട്ട്​സ​െൻററിൽ തുടക്കമാകും. പ്രമുഖ ഫോ​േട്ടാഗ്രാഫർ അബ്​ദുല്ല ഖാ​​െൻറ രക്ഷാധികാരത്തിലാണ്​ പ്രദർശനം നടക്കുക. വിവിധ രാജ്യങ്ങളിലെ സാംസ്കാരികവും കലാപരവുമായ യാത്രകളിലൂടെ ബഹ്​റൈനി ഫോ​േട്ടാഗ്രാഫർമാർ പകർത്തിയ ദൃശ്യങ്ങളാണ്​ പ്രദർശനത്തിലുണ്ടാകുക എന്ന്​ ബഹ്റൈൻ ഫോട്ടോഗ്രാഫിക് സൊസൈറ്റി പ്രസിഡൻറ്​ ഷഫീഖ് അൽ ഷരിഖി പറഞ്ഞു. സമൂഹത്തിലെ ദൃശ്യ സംസ്കാരത്തി​െന പരിപോഷിപ്പിക്കുകയും സമൂഹത്തിൽ നിന്നുള്ള സർഗാത്​മക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക പ്രദർശനത്തി​​െൻറ ലക്ഷ്യമാണ്​. ബഹ്​റൈൻ ഫോ​േട്ടാഗ്രാഫി സൊസൈറ്റി രാജ്യത്തും രാജ്യാന്തരത്തിലുമുള്ള ​​ഫോ​േട്ടാഗ്രാഫി പ്രദർശനത്തിൽ പങ്കാളിത്തം ഉറപ്പ്​ വരുത്തുന്നുണ്ടെന്നും പ്രസിഡൻറ്​ ഷഫീഖ് അൽ ഷരിഖി പറഞ്ഞ​ു.
Tags:    
News Summary - photography society-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.