Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. തിരുവല്ല തുകലശ്ശേരി, പരേതനായ പ്ലാന്തറയിൽ അഷ്റഫിന്‍റെ ഭാര്യയും ഫ്രന്‍റ്സ് അസോസിയേഷൻ ജിദ്ഹഫ്സ് യൂനിറ്റ് പ്രവർത്തകൻ അദ്നാന്‍റെ മാതാവുമായ ഫരീദ അഷ്റഫ് (61) ആണ് മരിച്ചത്.
മകൻ അദ്നാൻ അശ്റഫിനൊപ്പം ബഹ്റൈനിൽ കഴിഞ്ഞിരുന്ന അവർ ഒരു മാസത്തോളമായി അസുഖ ബാധിതയായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. മറ്റ് മക്കൾ: അഫ്നാൻ, അഫ്സൽ, ആരിഫ്. മരുമക്കൾ: ആഖില സലീം, അമീന, റനീഷ, സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.