മനാമ: പടവ് കുടുംബവേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. മത്സരത്തിന്റെ ലിങ്ക് ഓപൺചെയ്ത് എല്ലാവർക്കും പ്രായഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാത്രി എട്ടിന് തുടങ്ങി ഒമ്പതിന് മത്സരം അവസാനിക്കും. ബഹ്റൈൻ പ്രവാസികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
20 ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്വിസ് മത്സരത്തിന്റെ പരമാവധി സമയം 15 മിനിറ്റാണ്. ഒരു ചോദ്യത്തിന് ശരിയായ ഉത്തരം നൽകിയാൽ ഒരു പോയന്റ്. അറിയാവുന്ന ഉത്തരങ്ങൾ മാത്രം തിരഞ്ഞെടുത്തു സമർപ്പിക്കാം.
ഏറ്റവും കൂടുതൽ സ്കോർ ഏറ്റവും കുറവ് സമയത്തിനുള്ളിൽ നേടുന്നവരാവും വിജയികൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 33532669, 3774 0774, 3999 0263.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.