നിയന്ത്രണംവിട്ട് റെഡിമെയ്ഡ് ഷോപ്പിലേക്ക് ഇടിച്ചുകയറിയ കാർ
മനാമ: മുഹറഖിൽ നിയന്ത്രണംവിട്ട് കാർ റെഡിമെയ്ഡ് ഷോപ്പിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയോടെ മുഹറഖ് പെട്രോൾ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വൺ ടു ത്രീ റെഡിമെയ്ഡ് ഷോപ്പിലേക്കാണ് ഷട്ടറും ഗ്ലാസും തകർത്ത് കാർ അകത്തേക്ക് പാഞ്ഞുകയറിയത്.
ഉച്ചഭക്ഷണ സമയത്ത് ഷോപ് അടച്ചിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇരുമ്പ് ഷട്ടറും ഗ്ലാസും തകർത്ത കാർ പകുതിയോളം അകത്തേക്ക് പ്രവേശിച്ചു. ഫുഡ് വേർ ഏരിയയിലെ റാക്ക് തകർന്നു. പെട്രോൾ സ്റ്റേഷന് എതിർവശത്തുള്ള പോക്കറ്റ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് പ്രവേശിച്ച, സ്വദേശി പൗരൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സിവിൽ ഡിഫൻസ് ടീമും, ട്രാഫിക് വിഭാഗവും അപകടസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.