‘ദുൽഹിജ്ജ; പവിത്രദിനങ്ങളിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് യഹ്യ സി.ടി സംസാരിക്കുന്നു
Posted On
date_range Updated On
date_range 'ദുൽഹിജ്ജ’ പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: ഈ കഴിഞ്ഞുപോകുന്ന ദിനങ്ങളുടെ ശ്രേഷ്ഠതയും, ഹജ്ജും ഹജ്ജിലൂടെ ലഭിക്കുന്ന സംസ്കരണവും ഹാജിമാരിൽ ഉണ്ടാക്കേണ്ട സ്വഭാവഗുണങ്ങളെക്കുറിച്ചും ദാഇ യഹ്യ സി.ടി ഉദ്ബോധനം നൽകി. അറഫയിൽ സംഗമിക്കുന്ന ഹാജിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ഓരോ വിശ്വാസിയിലും അത്തരം മഹത്തരമായ സ്വഭാവഗുണങ്ങൾ ഉണ്ടായിരിക്കണമെന്നും, അനാവശ്യ വർത്തമാനങ്ങൾ പെരുകുന്ന സാഹചര്യത്തിൽ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകളെന്താണ് എന്നതിനെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മനാമ ഫറൂഖ് മസ്ജിദിൽ ‘ദുൽഹിജ്ജ; പവിത്ര ദിനങ്ങളിലൂടെ’ വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം. ലത്തീഫ് സ്വാഗതവും ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.