റഫ സൂഖ് മസ്ജിദിൽ സംഘടിപ്പിച്ച ‘വിശ്വാസിയുടെ പെരുന്നാൾ’ പ്രഭാഷണം
Posted On
date_range Updated On
date_range ‘വിശ്വാസിയുടെ പെരുന്നാൾ’ പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി റഫ സൂഖ് മസ്ജിദിൽ സംഘടിപ്പിച്ച ‘വിശ്വാസിയുടെ പെരുന്നാൾ’ എന്ന പ്രഭാഷണം ശ്രദ്ധേയമായി. വിശ്വാസികൾക്ക് അനുവദിക്കപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ വലിയ പെരുന്നാളിനെ അതിരുവിട്ട പ്രവർത്തനങ്ങളിലൂടെ മലിനമാക്കാതെ ദുൽഹജ്ജ് ഒന്ന് മുതൽ ഓരോ വിശ്വാസിയും അനുഷ്ഠിക്കുന്ന കർമങ്ങളിലെ സൂക്ഷ്മത അവിടെയും നാം കാണിക്കണമെന്ന് ഉസ്താദ് സമീർ ഫാറൂഖി സദസ്സിനെ ഉൽബോധിപ്പിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞു. സമീർ അലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.