ഐ.വൈ.സി.സി ഗുദൈബിയ-ഹൂറാ ഏരിയ കമ്മിറ്റി ഭാരവാഹികൾ
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി ബഹ്റൈൻ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഗുദൈബിയ-ഹൂറാ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനും മെംബർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രമീജ് കുമാർ അധ്യക്ഷത വഹിച്ചു.
ഐ.വൈ.സി.സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് അനസ് റഹീം തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി മൂസ കോട്ടക്കൽ സ്വാഗതം പറഞ്ഞു.
ഏരിയ കമ്മിറ്റി പ്രസിഡന്റായി രജീഷ് മഠത്തിൽ, സെക്രട്ടറിയായി വി.എം. ലിനീഷ്, ട്രഷററായി ശിഹാബ് അലി, വൈസ് പ്രസിഡന്റായി സജിൽ കുമാർ, ജോ. സെക്രട്ടറിയായി അഷ്കർ തറമേൽ എന്നിവരെ തെരഞ്ഞെടുത്തു.
ഇർഷാദ് കോട്ടക്കൽ, സാജൻ ചെറിയാൻ, ജിറ്റി കെ. തോമസ്, സുനിൽ കുമാർ, യേശുദാസ് എന്നിവർ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളും പ്രമീജ് കുമാർ, ധനേഷ് എം. പിള്ള, അനീഷ് എബ്രഹാം, ജിതിൻ പരിയാരം എന്നിവർ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.