?????

ചികിത്സയിലായിരുന്ന  മലയാളി യുവതി  ബഹ്​റൈനിൽ നിര്യാതയായി 

മനാമ: തല​ച്ചോറിലെ രക്തസ്രാവം മൂലം രണ്ടര മാസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി നിര്യാതയായി. കിങ്​ ഹമദ് ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന കോഴിക്കോട്​ കക്കോടി സ്വദേശി രജീഷി​​െൻറ ഭാര്യ വയനാട് മാനന്തവാടി മാണിക്കോത്ത് ചാലിൽ  പ്രിയ (34)  ആണ് ഇന്നലെ രാവിലെ മരിച്ചത്​. ഇവർ ഒാർക്കിഡ്​ അഡ്വർടൈസിങ്​ എന്ന സ്​ഥാപനത്തിൽ എക്കൗണ്ടൻറായി ജോലി നോക്കിയിരുന്നു. മകൻ അഭിനവ് സാരംഗ് (ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥി). പ്രിയയുടെ പിതാവ്​: ശങ്കരൻ നായർ.മാതാവ്​: ലത. രണ്ട്​ സഹോദരങ്ങളുണ്ട്​. മൃതദേഹം ഇന്ന്​ ഉച്ചക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ നാട്ടിലേക്ക്​ കൊണ്ടുപോകും. വയനാട്ടിലാണ്​ സംസ്​കാരം. 
 
Tags:    
News Summary - obit malayalee-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.