നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ
മനാമ: നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ നാലാമത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്‍റ് അശോകൻ താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോണി റിപ്പോർട്ടും ട്രഷറർ സാമുവേൽ മാത്യുവും കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്‍റായി പ്രവീൺ, സെക്രട്ടറിയായി ലിബിൻ സാമുവൽ, ട്രഷററായി ദീപക്ക് പ്രഭാകർ എന്നിവരെ തിരഞ്ഞെടുത്തു. സാമുവൽ മാത്യു (വൈസ് പ്രസി), അജിത് ചുനക്കര (ജോ. സെക്ര), അരുൺ (എന്‍റർടൈൻമെന്‍റ് സെക്ര), വിജു, ഗോപൻ, നിധിൻ, വിനോദ്, സനിൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അശോകൻ താമരക്കുളം, സുമേഷ്, സിബിൻ ചുനക്കര, ഗിരീഷ് ചുനക്കര, ജിനു ജി, ബോണി മുളംപാമ്പള്ളിൽ, എബി എന്നിവർ ഉപദേശകസമിതി അംഗങ്ങളും പ്രമോദ് നാട്ടിലെ കോഓഡിനേറ്ററുമാണ്. കൂട്ടായ്മയിൽ അംഗങ്ങളാകാൻ താല്പര്യമുള്ള ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലും ബഹ്‌റൈൻ പ്രവാസികൾ 33103893, 34564719, 35567291 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.