മുഹമ്മദ് റഹൂഫ്, സലാഹുദ്ദീൻ കുന്നത്ത്
മനാമ: ഫ്രന്റ്സ് അസോസിയേഷൻ മുഹറഖ് ഏരിയ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹമ്മദ് റഹൂഫ് പ്രസിഡന്റും സലാഹുദ്ദീൻ കുന്നത്ത് സെക്രട്ടറിയുമാണ്. മുഹമ്മദലി എൻ.കെ, ജലീൽ (വൈസ് പ്രസി), ഷക്കീബ് വി.പി(അസി. സെക്രട്ടറി), അബ്ദുൽ ഖാദിർ മറാസീൽ, ബഷീർ മലയിൽ, ഖാലിദ് മുസ്തഫ, ശാക്കിർ ചാലിൽ (സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
മുഹറഖ് ഏരിയയിലെ യൂനിറ്റുകളുടെ പുനഃസംഘാടനവും നടന്നു. മുഹറഖ് യൂനിറ്റ്: അബ്ദുൽ ജലീൽ(പ്രസി), ഷാക്കിർ (സെക്ര), ഹംസ(വൈസ് പ്രസി), സലാഹുദ്ദീൻ (ജോ. സെക്ര). ഹിദ്ദ് യൂനിറ്റ്: ജലീൽ വി.കെ (പ്രസി), സി.കെ. നൗഫൽ(സെക്ര), ഫൈസൽ (വൈസ് പ്രസി), ഖാലിദ് (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ ജാസിർ. വി.പി, ജലീൽ തുടങ്ങിയവർ തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.