അൻവർ നിലമ്പൂർ, സുബിൻദാസ്, അനീസ് ബാബു
മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ 2025-2026 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി സുബിൻദാസ്, ട്രഷറർ അനീസ് ബാബു, വൈസ് പ്രസിഡന്റുമാരായി അദീബ് ശരീഫ്, തസ്ലീം തെന്നാടൻ, റമീസ് കാളികാവ്, ജോയന്റ് സെക്രട്ടറിമാരായി അദീബ് ചെറുനാലകത്ത്, അരുൺ കൃഷ്ണ, സുബിൻ മൂത്തേടം, അസിസ്റ്റന്റ് ട്രഷറർ ലാലു ചെറുവോട്, എന്റർടെയിൻമെന്റ് സെക്രട്ടറി വിജീഷ്.
സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, ചാരിറ്റി വിങ് കൺവീനർ റസാഖ് കരുളായി എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി സലാം മമ്പാട്ടുമൂല, രാജേഷ് വി.കെ, മനു തറയ്യത്ത്, ഷബീർ മുക്കൻ, രജീഷ് ആർ.പി, ഷിബിൻ തോമസ്, ജംഷിദ് വളപ്പൻ, ബഷീർ വടപുറം, ജോജി, സാജിദ് കരുളായി, ജോമോൻ പുല്ലഞ്ചേരി, അഷ്റഫ് അയനിക്കോട്, സജീർ വണ്ടൂർ, റഫീഖ് അകമ്പാടം, ഉമ്മർ, വിവേക്, നജീബ് കരുവാരകുണ്ട് എന്നിവരെയും തെരഞ്ഞെടുത്തു.
ടെറസ് ഗാർഡൻ റസ്റ്റാറന്റിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന് നിലവിലെ പ്രസിഡന്റ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് ആർ.പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജംഷിദ് വളപ്പൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.