ഫസീല ഹാരിസ്, സൽമ സജീബ്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ 2023 - 2024 കാലയളവിലേക്കുള്ള വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം നിലവിൽവന്നു. ഏരിയ ഓർഗനൈസറായി ഫസീല ഹാരിസിനെയും സെക്രട്ടറിയായി സൽമാ സജീബിനെയും തെരഞ്ഞെടുത്തു. മെഹറ മൊയ്തീൻ, നദീറ ഷാജി എന്നിവർ അസിസ്റ്റന്റ് ഓർഗനൈസർമാരും അസ്റ അബ്ദുല്ല അസിസ്റ്റൻറ് സെക്രട്ടറിയുമാണ്. ബുഷ്റ ഹമീദ്, ഷഹീന നൗമൽ, നസീമ മുഹ്യുദ്ദീൻ എന്നിവരാണ് മറ്റ് ഏരിയസമിതി അംഗങ്ങൾ. മനാമ ഏരിയക്ക് കീഴിലുള്ള, വനിത യൂനിറ്റുകളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഗുദൈബിയ യൂനിറ്റ് - സൈഫുന്നിസ (പ്രസിഡൻറ്), ജസീന അഷ്റഫ് (സെക്രട്ടറി), ഷാഹിദ സിയാദ് (വൈസ് പ്രസിഡന്റ്), നസീമ ജാഫർ (ജോയന്റ് സെക്രട്ടറി). മനാമ യൂനിറ്റ് - ബുഷ്റ (പ്രസിഡൻറ്), ഷഹല ത്വാലിബ് (സെക്രട്ടറി), ഫർസാന സുബൈർ (വൈസ് പ്രസിഡന്റ് ), ഷഹീന നൗമൽ (ജോയന്റ് സെക്രട്ടറി). സിഞ്ച് യൂനിറ്റ് - മെഹ്റ മൊയ്തീൻ (പ്രസിഡൻറ്), സുആദ ഇബ്രാഹിം (സെക്രട്ടറി ), നദീറ ഷാജി (വൈസ് പ്രസിഡന്റ്), സക്കിയ ഷമീർ (ജോയന്റ് സെക്രട്ടറി). ജിദ്ഹഫ്സ് യൂനിറ്റ് -അസ്റ അബ്ദുല്ല (പ്രസിഡൻറ്), ഫസീല ഷാഫി (സെക്രട്ടറി), നൂറ ഷൗക്കത്തലി (വൈസ് പ്രസിഡന്റ്), ഫൗസിയ ഖാലിദ് (ജോയന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ .
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, മനാമ ഏരിയ വൈസ് പ്രസിഡന്റ് എ.എം. ഷാനവാസ്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാജി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.