ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റിൽ നേപ്പാൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: നേപ്പാൾ ദേശീയ ദിനത്തോടും ഭരണഘടനാ ദിനത്തോടുമനുബന്ധിച്ച് ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റിൽ നേപ്പാൾ ഫെസ്റ്റ് തുടങ്ങി. ബഹ്റൈനിലെ നേപ്പാൾ അംബാസഡർ, തീർഥ രാജ് വാഗ്ലെ ഉദ്ഘാടനം ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി, ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല എന്നിവർ സന്നിഹിതരായിരുന്നു.
നേപ്പാളി തുപ്പ, മോമോസ്, സീസൺഡ് ഗ്രീൻസ്, മട്ടൺ താഷ്, സ്വീറ്റ് ഖീർ എന്നിവയടക്കം നേപ്പാളിന്റെ അതുല്യമായ പാചക പാരമ്പര്യം വിളംബരം ചെയ്യുന്ന ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ പൈതൃകം ആഴത്തിൽ അനുഭവിച്ചറിയാൻ പേരുകേട്ടതാണെന്ന് ലുലു ഫെസ്റ്റുകൾ സഹായകമാണെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.