നവകേരള ‘ലേബർ ക്യാമ്പ് സന്ദർശനവും ആത്മഹത്യ വിരുദ്ധ സെമിനാറും’ സംഘടിപ്പിച്ചു

മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതകൾക്കെതിരെ നവകേരള സൽമാനിയ യൂനിറ്റി​​​െൻറ നേതൃത്വത്തിൽ ബോധവത്​ക്കരണ സെമിനാർ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു നവകേരള കേന്ദ്ര കമ്മറ്റി പ്രസിഡൻറ്​ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തക ഷീജ ബേബി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കൗൺസിലറും സാമൂഹിക പ്രവർത്തകനുമായ രവിമരത്ത്​ ക്ലാസ്​ നയിച്ചു. മനാമ മേഖലാ സംഘടനാ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷാജി മുതല, ലോക കേരള സഭ അംഗം ബിജു മലയിൽ, ഹമദ് ടൗൺ സംഘടന സെക്രട്ടറി ജലജൻ, വലിയവീട്ടിൽ അശോകൻ എന്നിവർ ആശംസകൾ അറിയിച്ചു. സൽമാനിയ യൂണിറ്റ് സെക്രട്ടറി അസീസ് ഏഴംകുളം നന്ദി പറഞ്ഞു. രവി മരത്തിനുള്ള നവകേരള യുടെ ഉപഹാരം ജേക്കബ് സാമുവലും ഷീജ ബേബിക്ക് നവകേരള യുടെ ഉപഹാരം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്​ ചന്ദ്രനും നൽകി.

Tags:    
News Summary - navakerala labour camp-bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.