‘നന്മ’ കാസർകോടിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗ പരിശീലനം
മസ്കത്ത്: അന്തർദേശീയ യോഗ ദിനാഘോഷത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒമാനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ‘നന്മ’ കാസർകോട് കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഖുറം റോസ് ഗാർഡനിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പേർ എത്തി. മസ്കത്തിലെ പ്രമുഖ യോഗ പരിശീലകൻ മാസ്റ്റർ ഷിനോ യോഗി ക്ലാസിനു നേതൃത്വം നൽകി.
നന്മ കാസർകോട് ചെയർമാൻ സുമിത് ഡി. നായർ, പ്രസിഡന്റ് വിനോദ് കുമാർ പുണ്ടൂർ, സെക്രട്ടറി ജയരാജ് എന്നിവർ പങ്കെടുത്തു. കായിക വിഭാഗം കൺവീനർ വിശ്വനാഥൻ പാടി, ദിപിൻ, കെ. പ്രവീൺ, ദിവ്യ ഹരീഷ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളാണ് മസ്കത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ ആയിരക്കണക്കിന് ആളുകൾ അണിനിരക്കുന്ന യോഗ പരിപാടി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.