Posted On
date_range Updated On
date_range നടുവണ്ണൂർ ഗ്ലോബൽ ഫോറം കുടുംബസംഗമം
മനാമ: കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും മാർച്ച് 18ന് സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽവെച്ച് നടക്കും. മിമിക്രി, മാജിക് ഷോ, ഗാനമേള, കുടുംബാംഗങ്ങളുടെ പ്രത്യേക പരിപാടി എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്കായി കൂട്ടായ്മ നടത്തിയ സ്നേഹസ്പർശം ഏറെ ശ്രദ്ധ നേടിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.