മുഹറഖ് മലയാളിസമാജം സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
മനാമ: മുഹറഖ് മലയാളിസമാജം ബഹ്റൈൻ ദേശീയദിന ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവിതരണവും മുഹറഖ് കാസിനോ പാർക്കിൽ ദേശീയദിന റാലിയും തുടർന്ന് റോഡ്ഷോയും സംഘടിപ്പിച്ചു.
രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം അബ്ദുറഹ്മാൻ കാസർകോട് പരിപാടിയുടെ കൺവീനറായിരുന്നു. സെക്രട്ടറി പി.സി. രജീഷ്, ട്രഷറർ എം.കെ. ബാബു, മറ്റ് ഭാരവാഹികളായ പ്രമോദ് കുമാർ, ബഹിറ അനസ്, തങ്കച്ചൻ, ദിവ്യ പ്രമോദ്, ഉപദേശകസമിതി അംഗം ആനന്ദ് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.