അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും അ​മി​ത​വേ​ഗ​വും; രാ​ജ്യ​ത്ത് കൂ​ടു​ത​ൽ സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും

മ​നാ​മ: അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും അ​മി​ത​വേ​ഗ​വും പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി ബ​ഹ്റൈ​ൻ. സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​താ​യും 2028ഓ​ടെ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​ത് വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ബ​ഹ്‌​റൈ​നി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റോ​ഡു​ക​ളി​ൽ ആ​ധു​നി​ക സ്മാ​ർ​ട്ട് ട്രാ​ഫി​ക് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ധി​കൃ​ത​ർ. ജ​നാ​ബി​യ ഹൈ​വേ​യി​ൽ സ​ൽ​മാ​ൻ സി​റ്റി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും, ഇ​തി​ൽ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ 2027ലും ​മ​റ്റ് ഏ​ഴ് ഇ​ട​ങ്ങ​ളി​ൽ 2028ലും ​കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹ​മ​ദ് ടൗ​ണി​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ലെ 6, 14 റൗ​ണ്ട് എ​ബൗ​ട്ട് ട​ണ​ലു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ നോ​ർ​ത്തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. റേ​സി​ങ് ട്രാ​ക്കാ​യി ഈ ​റോ​ഡി​നെ ചി​ല​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​നീ​ക്കം. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കും എ​ന്ന​താ​ണ് ഈ ​സ്മാ​ർ​ട്ട് കാ​മ​റ​ക​ളു​ടെ പ്ര​ത്യേ​ക​ത. അ​മി​ത​വേ​ഗ​ത ക​ണ്ടെ​ത്ത​ൽ, ലൈ​ൻ ലം​ഘ​നം, വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ന്ന​ത് തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കാ​മ​റ​ക​ൾ ക​ണ്ടെ​ത്തു​ക​യും വാ​ഹ​ന​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ളു​മാ​യി സ്വ​യം ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യും. സാ​ങ്കേ​തി​ക​വി​ദ്യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ൽ ദ​രാ​ജ് പ​റ​ഞ്ഞു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ നോ​മ്പ് തു​റ​ക്കാ​ൻ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ഉ​ൾ​പ്പെ​ടെ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - More smart cameras to be installed in the state to tackle reckless driving and speeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.