മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘എം.എം.എസ് കെയർ’ എന്ന പേരിൽ മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് വിഭാവനം ചെയ്തത്. സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ വിവിധ ആരോഗ്യ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
ക്യാമ്പ് മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു. ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകര, മൊയ്‌ദി ടി.എം.സി, ശിഹാബ് കറുക പുത്തൂർ, സജീവൻ വടകര, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി. മുഹറഖ് സമാജത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന എല്ലാവർക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച കിംസ് മെഡിക്കൽ സെന്റർ അധികൃതർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.