ബഹ്‌റൈനോടുള്ള കൂറും ആദരവും; ‘പ്ലഡ്ജ് ഓഫ് ലോയൽറ്റി’ സമർപ്പിക്കാൻ സമയം നീട്ടി നൽകി ഇൻഫർമേഷൻ മന്ത്രാലയം

മനാമ: രാജ്യത്തോടും നേതൃത്വത്തോടുമുള്ള തങ്ങളുടെ കൂറും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ ബഹ്‌റൈൻ പൗരന്മാർക്കും താമസക്കാർക്കും അവസരമൊരുക്കിക്കൊണ്ട്, ‘പ്ലഡ്ജ് ഓഫ് ലോയൽറ്റി’ രേഖകൾ സ്വീകരിക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തെത്തുടർന്നാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്.

ബഹ്‌റൈൻ രാജാവിനോടുള്ള സ്‌നേഹവും കൂറും രേഖപ്പെടുത്താനും അവ ചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കാനും ആഗ്രഹിക്കുന്ന എല്ലാവർക്കും ഇനി ഏത് സമയത്തും മന്ത്രാലയത്തിൽ എത്തി രേഖകൾ സമർപ്പിക്കാവുന്നതാണ്. ഈ ഉദ്യമത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ദിവസവും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മന്ത്രാലയ ആസ്ഥാനത്ത് നേരിട്ടെത്തി രേഖകൾ സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തോടുള്ള പൗരന്മാരുടെയും താമസക്കാരുടെയും സ്നേഹവും ഐക്യവും പ്രകടമാക്കുന്ന ഈ രേഖകൾ സർക്കാർ പ്രത്യേകം സൂക്ഷിച്ചു വെക്കും.

Tags:    
News Summary - Ministry of Information Extends Deadline to Submit 'Pledge of Loyalty' Expressing Respect and Allegiance to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.