ഹൂ​റ​ത്​ ആ​ലി​യി​ലെ ദേ​ശീ​യ കാ​ർ​ഷി​ക ല​ബോ​റ​ട്ട​റി മു​നി​സി​പ്പ​ൽ കാ​ര്യ ​മ​​ന്ത്രി വാ​ഇ​ൽ ബി​ൻ

നാ​സി​ർ അ​ൽ മു​ബാ​റ​ക്​ സ​ന്ദ​ർ​ശി​ക്കു​ന്നു

ഹൂറത് ആലിയിലെ ദേശീയ കാർഷിക ലബോറട്ടറി മന്ത്രി സന്ദർശിച്ചു

മനാമ: ഹൂറത് ആലിയിലെ ദേശീയ കാർഷിക ലബോറട്ടറി മുനിസിപ്പൽ കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് സന്ദർശിച്ചു. മത്സ്യം, കൃഷി, കന്നുകാലികൾ എന്നിവക്കായി പ്രത്യേകം പ്രത്യേകം തയാറാക്കിയ പരീക്ഷണ ശാലകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് ലബോറട്ടറികൾ പരിഷ്കരിക്കുന്നതിന് പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി. രോഗങ്ങൾ നിർണയിക്കാനും വിവിധ കീടങ്ങളിൽ നിന്നും രക്ഷിക്കാനും കാർഷിക, കന്നുകാലി മേഖലകളിലെ ലബോറട്ടറികൾക്ക് സാധ്യമാവും. കൂടാതെ പകർച്ചവ്യാധികളിൽ നിന്ന് മൃഗസമ്പത്ത് രക്ഷപ്പെടുത്തുന്നതിനും ഇത് പങ്കുവഹിച്ചു കൊണ്ടിരിക്കുന്നു. ഈ മേഖലയിലുള്ള പുതിയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും തൽപരരായ വ്യക്തികളെ വളർത്തിക്കൊണ്ടുവരുന്നതിനും മന്ത്രാലയത്തിന് പദ്ധതിയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വേദികളും സംഘടനകളുമായി സഹകരിച്ച് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Minister visited the National Agricultural Laboratory at Hurat Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.