Posted On
date_range Updated On
date_range പാർലമെന്റ് അംഗത്തിന്റെ മകന് അപകടത്തിൽ പരിക്ക്
മനാമ: പാർലമെന്റ് അംഗം ജലീല അലവി അസ്സയ്യിദിന്റെ മകൻ അഹ്മദിന് വാഹനാപകടത്തിൽ പരിക്ക്. ശരീരത്തിൽ പരിക്കുപറ്റിയ അഹ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും എം.പി അറിയിച്ചു. ടൂബ്ലി മാപ് സിഗ്നലിനു സമീപം ഏഷ്യക്കാർ സഞ്ചരിച്ചിരുന്ന വാഹനം കേടുവന്നു തള്ളിനീക്കുന്നതിനിടെ അതിന്റെ വശത്ത് അഹ്മദ് ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന കാറിൽ സഞ്ചരിച്ചിരുന്ന ഖത്തരീ യുവാക്കൾ അഹ്മദിനെ കാറിൽനിന്നും പുറത്തിറങ്ങാൻ സഹായിച്ചു. ഉടൻ തന്നെ ആംബുലൻസെത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.