??????? ????????? ?????????? ??????? ????????? ????????????????? ???????

വിനോദത്തി​െൻറ മായക്കാഴ്​ചകളുമായി എക്​സിബിഷൻ സെൻററിൽ ‘എൻറർടെയ്​ൻമെൻറ്​ സിറ്റി’

മനാമ: അവധിക്കാലത്ത്​ കുട്ടികൾക്ക്​ വിനോദവേളകൾ ഒരുക്കുന്ന ‘എൻറർടെയ്​ൻമ​െൻറ്​ സിറ്റി’യിൽ എത്തുന്നത്​ നിരവധി പേർ. 
സനാബിസിലെ ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ സ​െൻററിലാണ്​ വിവിധ റൈഡുകളും മറ്റുമായി ‘എൻറർടെയ്​ൻമ​െൻറ്​ സിറ്റി’ സജ്ജീകരിച്ചത്​. എക്​സിബിഷൻ സ​െൻററിലെ വിശാലമായ ഹാൾ നിറയെ സാഹസികതയും ഉല്ലാസവും ഒത്തുചേരുന്ന ഇനങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. ഇത്​ സെപ്​റ്റംബർ എട്ടുവരെ തുടരും. 
ഉച്ച ഒരു മണി മുതൽ രാത്രി 11വരെയാണ്​ പ്രവർത്തന സമയം. ഒരു ദിനാർ ആണ്​ പ്രവേശന ഫീസ്​. ഇതിന്​ ഒരു ഗെയിം സൗജന്യമായി കളിക്കാനും സാധിക്കും. മറ്റു ഗെയിമുകൾക്ക്​ വേറെ ഫീസ്​ നൽകണം. മാജിക്​ ഉൾപ്പെടെ പ്രതിദിനം സ്​റ്റേജ്​ ഷോകളുമുണ്ട്. ഇത്​ ഒരു ദിനാർ ടിക്ക​റ്റെടുത്ത്​ കയറുന്നവർക്കെല്ലാം കാണാം. ഇൗ രംഗത്ത്​ നിരവധി വർഷത്തെ പരിചയമുള്ള ‘ഫ്യൂചർ എക്​സും’ ‘ഫ്രീജ്​ എൻറർടെയ്​ൻമ​െൻറും’ ചേർന്നാണ്​ പരിപാടി നടത്തുന്നത്​. ഇൗദിനോടനുബന്ധിച്ച്​ പ്രത്യേക പരിപാടികളും നടത്തുന്നുണ്ടെന്ന്​ ‘ഫ്യൂചർ എക്​സ്​’ പി.ആർ ​മാനേജർ മുഹമ്മദ്​ ഹർബി പറഞ്ഞു.

Tags:    
News Summary - manama exibition bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.