ചികിത്സയിലായിരുന്ന മലയാളി യുവാവ്​ നിര്യാതനായി

മനാമ: വെളിയംകോട്​ പത്തുമുറി പരേതനായ വളപ്പിലകയിൽ അഹമദി​ന്‍റെ മകൻ റഫീഖ്​ (38) ചികിത്സയിലിരിക്കെ ഇന്ന്​ പുലർച്ചെ നിര്യാതനായി. ഹമദ്​ ടൗണിലെ കഫ്​റ്റേരിയയിൽ ജോലി ചെയ്​തിരുന്ന റഫീഖിനെ കഴിഞ്ഞ ഡിസംബർ 22നാണ്​ ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചത്​.

ലിവർ ട്യൂമർ അസുഖത്തെ തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. മാതാവ്​ സൈനബ, ഭാര്യ സഫീന, മക്കൾ റഷാൻ (6), ആയിശ (2). സഹോദരങ്ങൾ ബഷീർ (ബഹ്​റൈൻ) അബ്​ദുൽ ഖാദർ, അലി, ഹസൻ കോയ, ഫാത്വിമ, ജമീല. മൃതദേഹം ബഹ്​റൈനിൽ ഖബറടക്കാനുളള ശ്രമങ്ങൾ നടത്തുന്നതായി സ​ുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - Malayali NRI Dead in Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.