1. മലർവാടി ബഹ്‌റൈൻ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ‘സ്വാതന്ത്ര്യദിന സദസ്സ്’ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു 2. സ്വാതന്ത്ര്യദിന സദസ്സിൽ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾ
മനാമ: മലർവാടി ബഹ്‌റൈൻ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 'സ്വാതന്ത്ര്യദിന സദസ്സ്' കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദേശഭക്തിഗാനം, മാർച്ച്പാസ്റ്റ്, നൃത്തനൃത്യങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സംഗീതാവിഷ്കാരം, സ്വാതന്ത്ര്യദിന കവിതകൾ, ഗാനങ്ങൾ, കീബോർഡ് വായന തുടങ്ങിയവയാണ് മലർവാടി കൂട്ടുകാർ അവതരിപ്പിച്ചത്.
സ്വാതന്ത്ര്യസമരത്തിലെ ധീരനായകരായ ഗാന്ധിജി, സുഭാഷ് ചന്ദ്ര ബോസ്, വാരിയൻകുന്നൻ, നെഹ്റു തുടങ്ങിയവരെ കുരുന്നുകൾ സ്റ്റേജിൽ പുനരാവിഷ്കരിച്ചത് കാണികളിൽ കൗതുകമുണ്ടാക്കി. പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സ് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, റംഷാദ് അയലക്കാട്, കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, മലർവാടി വകുപ്പ് സെക്രട്ടറി സാജിത സലീം, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് വി.കെ. അനീസ് എന്നിവർ സംസാരിച്ചു.
മലർവാടി രക്ഷാധികാരി സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും മലർവാടി കൺവീനർ റഷീദ സുബൈർ നന്ദിയും പറഞ്ഞു. ജലീൽ അബ്ദുല്ല, നദീറ ഷാജി, റസീന അക്ബർ, ബുഷ്റ ഹമീദ്, ഫൈസൽ നഈം, സക്കീർ, അസ്ര, സുബൈദ തുടങ്ങിയവർ നേതൃത്വം നൽകി. ലിയ അബ്ദുൽ ഹഖ്, ഷദ ഷാജി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.